kunnamangalam-news
പൈങ്ങോട്ടുപുറം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: പൈങ്ങോട്ടുപുറം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 200 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജിജിത്ത് പൈങ്ങോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സമീറ അരീപുറം മുഖ്യാതിഥിയായി.മോഹനൻ തൂലിക,വി.അശോകൻ നായർ, മോഹനൻ മൂത്തോന,ശ്രീധരൻ കെ.എം,എ. പി.രവി,ഗോപാലൻ എം,സജീവൻ ചാലപ്പുറത്ത്,രാധാകൃഷ്ണൻ കുട്ടാടത്ത്,ദാസൻ,കെ.എം ഷാലു,അശ്വിൻ ദാസ് എന്നിവർ നേതൃത്വം നൽകി.