കോഴിക്കോട്: മൈൻഡ് ട്യൂൺ ഇക്കോവേവ്സ് ഗ്ലോബൽ എൻ.ജി.ഒ സൊസൈറ്റി കേരളാ ചാപ്റ്റർ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഉപന്യാസ മത്സരം ഒരുക്കുന്നു. 'മനം ശുദ്ധമാക്കാം, മണ്ണ് സുന്ദരമാക്കാം" എന്ന വിഷയത്തിലാണ് മത്സരം. നാലു പേജിൽ കവിയാത്ത ലേഖനം mindtuneecowavesngo@gmail.com എന്ന മെയിലിൽ ജൂൺ രണ്ടിന് മുമ്പ് അയക്കണം. അഞ്ചിന് സൂം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന ദിനാചരണ പരിപാടി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. പ്രൊഫ.ടി.ശോഭീന്ദ്രൻ, പ്രേംലാൽ വൈക്കം എന്നിവ‌ർ സംബന്ധിക്കും.