കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നിലാവ് പദ്ധതിക്ക് നഗരത്തിൽ തുടക്കമായി. ചെയർപേഴ്സൺ കെ.സുധ ഉദ്ഘാടനം ചെയ്തു. സി.എഫ്.എൽ ബൾബുകൾ മാറ്റി എൽ.ഇ ഡി ബൾബുകൾ സ്ഥാപിക്കുകയാണ് നിലാവ് പദ്ധതിയിലൂടെ ചെയ്യുന്നത്. അഡ്വ . സത്യൻ അദ്ധ്യക്ഷത വഹിച്ചു. പി.രത്നവല്ലി, വി.പി ഇബ്രാഹിം കുട്ടി , കെ.കെ. വൈശാഖ്, സെക്രട്ടറി എൻ സുരേഷ്കുമാർ, കെ.എസ് ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ കെ.എസ്.പ്രദീപ് പങ്കെടുത്തു.