വടകര: വെള്ളികുളങ്ങരയിലെ മികച്ച വോളിബാൾ സംഘാടകനും സാമൂഹിക - സാംസ്കാരിക മേഖലയിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന മുക്കാട്ട് കരീം (53) നിര്യാതനായി. പരേതനായ പടിഞ്ഞാറെ മുക്കാട്ട് അബ്ദുള്ളയുടെയും മൈമു വിന്റെയും മകനാണ്. ഭാര്യ: ഫൗസിയ കോരന്റെവിട (കുന്നുമ്മക്കര). മക്കൾ: റുബീന, ശാദിയ, ഹന്ന, ഹവാസ്. മരുമക്കൾ: ഡോ.അഫ്സൽ (കുറ്റ്യാടി), ശഫീഖ് നാദാപുരം (ഖത്തർ), നിജാം കരിയാട് (ഖത്തർ). സഹോദരങ്ങൾ: ലത്തീഫ്, അസീസ്, ഇബ്രാഹിം, നൂറ, സമീറ.