roybabu

കുറവിലങ്ങാട് : വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുറവിലങ്ങാട് നമ്പൂശേരി കോളനിയിൽ ജനാർദനൻ ( പരുന്ത് റോയി- 45), അതിരമ്പുഴ ഇടത്തൊട്ടിയിൽ ബാബു ( 52) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്‌പദമായ സംഭവം. കുറവിലങ്ങാട് മുട്ടുങ്കല്ലിന് സമീപം താമസിക്കുന്ന എഴുപത്തിയഞ്ചുകാരിയാണ് ആക്രമണത്തിന് ഇരയായത്. വീട്ടിൽ ഇവരും, അംഗപരിമിതനായ സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ പ്രതി റോയി വൃദ്ധയെ പീഡിപ്പിച്ച ശേഷം കാതിൽ കിടന്ന കമ്മൽ കവരുകയായിരുന്നു. സ്വർണം വിൽക്കാൻ ബാബുവിനെയാണ് ഏൽപ്പിച്ചത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് റോയി.