ഗാന്ധിനഗർ: കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപകദിനമായ ഇന്നലെ ജില്ലാ കമ്മറ്റി കോട്ടയം മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. നവജീവൻ ട്രസ്റ്റി പി.യു തോമസ്, ജില്ലാ പ്രസിഡന്റ് കെ.ജി ഹരിദാസ്, ജില്ലാ സെക്രട്ടറി പി.ഷണ്മുഖൻ തുടങ്ങിയവർ പങ്കെടുത്തു.