ചങ്ങനാശേരി: ഈരയിൽ കൂട്ടുമ്മേൽ ദേവീക്ഷേത്രത്തിൽ ഉത്സവം ഇന്ന് മുതൽ 11 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. പുലർച്ചെ 4ന് പള്ളിയുണർത്തൽ, രാവിലെ 5ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 6.30ന് ഉഷപൂജ, 11ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറക്കൽ, ക്ഷേത്രം തന്ത്രി കുഴിക്കാട്ട് ഇല്ലത്ത് അഗ്‌നിശർമ്മൻ വാസുഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി അനന്തു തിരുമേനിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ്. 7ന് ദീപാരാധന, 7.30ന് അത്താഴപൂജ, 8.30ന് അത്താഴശ്രീബലി. 3ന് രാവിലെ 4ന് പള്ളിയുണർത്തൽ, രാവിലെ 5ന് നടതുറക്കൽ, 5.15ന് അഭിഷേകം, 5.30ന് ഗണപതിഹോമം, 6.30ന് എതൃത്തപൂജ, 8ന് പന്തീരടിപൂജയും കലശാഭിഷേകവും, 9ന് ശ്രീഭൂതബലി, 10ന് ഉച്ചപൂജ, വൈകിട്ട് 5.30ന് കാഴ്ച്ചശ്രീബലി, 6.30ന് ദീപാരാധന, 7.15ന് അത്താഴപൂജ, 7.45ന് അത്താഴശ്രീബലി, 8ന് ശ്രീഭൂതബലി, 9ന് കൊടിക്കീഴിൽ വിളക്ക്. 4ന് മുതൽ 9 വരെ പതിവ് ക്ഷേത്രചടങ്ങുകൾ, 10ന് വൈകിട്ട് 5ന് നടതുറക്കൽ, 7ന് ദീപാരാധന, 8ന് അത്താഴ ശ്രീബലി, പള്ളിവേട്ട എഴുന്നള്ളിപ്പ്. 11ന് വൈകിട്ട് 6നും 6.30നും മദ്ധ്യേ കൊടിയിറക്ക്, ആറാട്ടുകടവിലേയ്ക്ക്് എഴുന്നള്ളത്ത്,ആറാട്ട്, ആറാട്ട് എതിരേൽപ്പ്, അകത്തെഴുന്നള്ളിപ്പ്,വലിയകാണിക്ക.