kobjoseph88

വൈക്കം : വൈക്കം ടി.വി പുരത്തെ പുരാതന കുടുംബമായ വട്ടയിൽ പുത്തൻപുരയിൽ വി.ജെ. ജോസഫ് (88) നിര്യാതനായി. വൈക്കത്തെ സാമൂഹിക മാനവിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിത്വം. ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ, കിഴക്കമ്പലം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. ഭാര്യ: ഉദയംപേരൂർ ഈരത്തറ കുടുംബാംഗവും വൈക്കം സെന്റ് തെരേസാസ് കോൺവെന്റ് സ്‌കൂൾ പ്രധാനാദ്ധ്യാപികയുമായിരുന്ന പരേതയായ ഇ.എക്‌സ്. മേരി. മക്കൾ: ജോണി ജോസ് (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പാലക്കാട്), ജോളി ജോസ് (സീനിയർ നഴ്‌സ്, കുവൈറ്റ്), ജോസി ജോസ് (മൈക്രോ ബയോളജിസ്റ്റ്, വെർജീനിയ). മരുമക്കൾ: ടിനി മേരി ജോൺ പാറേക്കാട്ട്, ചങ്ങനാശേരി (അസോസിയേറ്റ് വൈസ് പ്രസിഡന്റ്, ഫെഡറൽ ബാങ്ക്, വൈറ്റില), ടോണി ആലപ്പാട്ട്, തൃശൂർ (അൽഗാനിം ഇന്റർനാഷണൽ, കുവൈറ്റ്), സജീവ് ചെറിയാൻ പള്ളിക്കാപ്പറമ്പിൽ, മുത്തോലപുരം (ചീഫ് വാച്ച് കമാൻഡർ, യു.എസ്. കസ്റ്റംസ്, വെർജീനിയ). സംസ്കാരം നടത്തി.