മുണ്ടക്കയം :ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ഹോമിയോപ്പതി ചികിത്സയുടെ പ്രയോജനം സാധാരണ ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ദി. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളാ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ മേഖലയിൽ 54 സർക്കാർ ഹോമിയോ ഡിസ്‌പെൻസറികളും, താലൂക്ക്/ജില്ലാ ആശുപത്രികളും, കോളേജിയറ്റ് ആശുപത്രികളും കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. അവയിലൂടെ എല്ലാം ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് ജില്ലാ പ്രസിഡന്റ് ഡോ: എൻ.എസ്.ഷാജിയും, ജില്ലാ സെക്രട്ടറി ഡോ: ജോർജ്ജ് കുര്യനും പറഞ്ഞു. സംഘടനയുടെ പ്രസിഡന്റായി ഡോ: എൻ.എസ് ഷാജി (മുണ്ടക്കയം), സെക്രട്ടറിയായി ഡോ: ജോർജ് കുര്യൻ (ചങ്ങനാശേരി) എന്നിവരെ തിരഞ്ഞെടുത്തു.