പൊൻകുന്നം: ജാതിമത ഭേദമെന്യേ കൊവിഡ് ബാധിതരായവരുടെ വീടുകളിൽ ആവശ്യമായ സേവനമേകി ചിറക്കടവ് വടക്കുംഭാഗം എൻ.എസ്.എസ് കരയോഗം പ്രവർത്തകർ. ഭക്ഷണം, മരുന്ന്, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവയെല്ലാം വീടുകളിൽ എത്തിച്ച് നൽകുന്നതിനൊപ്പം കൊവിഡ് ബാധിതരായതിനാൽ വീട്ടിലെ വളർത്തുമൃഗങ്ങളെ പരിപാലിക്കാനാവാത്തവരുടെ ദുരവസ്ഥയ്ക്കും കരയോഗാംഗങ്ങൾ പരിഹാരം കണ്ടെത്തുന്നുണ്ട്.

കന്നുകാലികൾക്ക് ആവശ്യമായ തീറ്റ ശേഖരിച്ച് വാഹനത്തിലെത്തിച്ച് നൽകുന്നുണ്ട്. വനിതാ പ്രവർത്തകരാണ് ഈ ജോലി ഏറ്റെടുത്ത് ചെയ്യുന്നത്.

പ്രസിഡന്റ് എം.ഡി ബേബി മുളയണ്ണൂർ, സെക്രട്ടറി പി.എസ്.ഗോപിക്കുട്ടൻ നായർ, ജോ.സെക്രട്ടറി പി.പ്രസാദ്, വനിതസമാജം പ്രസിഡന്റ് പുഷ്പലത തുടങ്ങിയവരാണ് സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.

ചിത്രവിവരണം: കൊവിഡ് ബാധിതരായവരുടെ വീട്ടിലെ കന്നുകാലികൾക്കായി കരയോഗം പ്രവർത്തകർ തീറ്റയുമായി പുറപ്പെടുന്നു.