ചിറക്കടവ്: കൊവിഡ് പോസിറ്റീവായവർക്ക് താമസിക്കാൻ ചിറക്കടവ് പഞ്ചായത്തിന്റെ ഡി.സി.സി മണ്ണംപ്ലാവ് പകൽവീട്ടിൽ സജ്ജമായി. രണ്ടുനിലകളിലായി നാൽപ്പത് കിടക്കയാണ് സജ്ജീകരിച്ചത്. വീടുകളിൽ താമസിക്കാൻ സൗകര്യമില്ലാത്തവർക്ക് വേണ്ടിയാണിത്. പ്രസിഡന്റ് അഡ്വ.സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ടി.എൻ ഗിരീഷ്‌കുമാർ, ബി.രവീന്ദ്രൻ നായർ, എം.ജി വിനോദ്, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ.സേതുനാഥ്, ഗിരീഷ് എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു.