കൂരാലി: പനമറ്റം മുഹിയിദീൻ ജമാഅത്ത് എലിക്കുളം പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണായ കൊപ്രാക്കളം, രണ്ടാംമൈൽ, ഇരുമ്പുകുത്തികവല ഭാഗങ്ങളിൽ റംസാൻ കിറ്റ് വിതരണം നടത്തി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി 11ാം വാർഡംഗം കെ.എം ചാക്കോയ്ക്ക് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം അബ്ദുൽ നാസർ മൗലവി, ജമാഅത്ത് പ്രസിഡന്റ് വി.ഐ.അബ്ദുൽ കരീം, സെക്രട്ടറി സി.എം.അനസ് മുഹമ്മദ്, കെ.എച്ച്.നൗഷാദ് എന്നിവർ പങ്കെടുത്തു.