ചിറക്കടവ്: കൊവിഡ് 19 പ്രതിരോധ വാക്‌സിൻ വിതരണം ചിറക്കടവ് പഞ്ചായത്തിൽ അപര്യാപ്തമെന്ന് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ മാത്രമാണ് ഇപ്പോൾ കൊവിഡ് വാക്‌സിനേഷനുള്ളത്. പിന്നെയുള്ളത് ചങ്ങനാശേരി താലൂക്കിൽ ഇടയിരിക്കപ്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രവും. ഇവിടങ്ങളിൽ ടോക്കണുമായി ചെല്ലുമ്പോൾ വാക്‌സിൻ ഇല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. 45 വയസിന് മുകളിലുള്ളവർക്ക് പേര് രജിസ്റ്റർ ചെയ്യാനും സാധിക്കുന്നില്ല. കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സൗകര്യമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ലാജി മാടത്താനി അദ്ധ്യക്ഷനായി.