അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെ 51 ാമത് ഓൺലൈൻ സാഹിത്യ സമ്മേളനം മെയ്ദിനം കവിയരങ്ങ് കവിയും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്തു. വായനക്കൂട്ടത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ടെലിഗ്രാം ഗ്രൂപ്പിലുമായി നടന്ന സമ്മേളനത്തിൽ വായനക്കൂട്ടം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനായി. മെയ്ദിനം കവിയരങ്ങിൽ ഹരികുമാർ ടി.വി കണിച്ചുകുളങ്ങര, സുരേഷ് നാരായണൻ, ഡോ.മുഹമ്മദ് സുധീർ, പ്രമോദ് കുറുവാന്തൊടി, കെ.ജെ.വിനോദ് ,കാട്ടാമ്പള്ളി നിഷ്‌ക്കളൻ, രാജു എൻ.വാഴൂർ, ഡോ.എം.ആർ മിനി, അൽഫോൺസാ ജോയി, സുജാത കെ.പിള്ള, അനിതാ ദി വോദയം, അജിത എം.കെ, ഹാഷ്മി വിലാസിനി, റീന മാത്യൂ, സുരേഷ് ബാബു വി.കെ, നയനൻ നന്ദിയോട്, ആരതി കൃഷ്ണൻ, വൈഷ്ണവി ആർ.ജെ, ദീപ്തി സജിൻ കടയ്ക്കൽ, അപർണ്ണ രാജ് വേങ്കോട്, രശ്മി രാജ്, മൃദുല റോഷൻ, അർച്ചന എസ്, ജോർജുകുട്ടി താവളം, സീനു പൊൻകുന്നം, ബീന ശ്രീനിലയം, ഫാസിൽ അതിരമ്പുഴ ഗിരിജ ഒ, റിൻസി ജോർജ്, സഹീറ എം, ഷണ്മുഖൻ മാന്നാനം, ഷൈജു അലക്‌സ്, മായ അനൂപ്, ഔസേഫ് ചിറ്റക്കാട് എന്നിവർ കവിതകൾ അവതരിപ്പിച്ചു. സബ് എഡിറ്റർമാരായ മേമ്മുറി ശ്രീനിവാസൻ സ്വാഗതവും ഗിരീഷ് പി.ജി നന്ദിയും പറഞ്ഞു.