കട്ടപ്പന: കൊവിഡ് വാക്‌സിൻ രജിസ്‌ടേഷനിലെ പ്രതിസന്ധി പരിഹരിക്കുകയും വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടം നിയന്ത്രിക്കാനും ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്യുന്ന പലർക്കും സ്ഥലവും തിയതിയും ലഭിക്കാത്തത് ആശയക്കുഴപ്പം നിലനിൽക്കുന്നു. ആളുകൾ കൂട്ടത്തോടെ കേന്ദ്രങ്ങളിൽ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കും. വൃദ്ധരും അസുഖമുള്ളവരും ക്യൂവിൽ നിന്ന് വാക്‌സിൻ കിട്ടാതെ തിരികെ മടങ്ങുന്ന സാഹചര്യം ഒഴിവാക്കണം. വാർഡ് തിരിച്ച് വാക്‌സിനേഷൻ നൽകിയാൽ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നും ആന്റണി കുഴിക്കാട്ട് പറഞ്ഞു.