വൈക്കം: ദേശീയ വിദ്യാഭ്യാസ നയം 2020 ഭാരത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിന് കാരണമാകുമെന്നും അദ്ധ്യാപക പരിശീലന രംഗത്ത് ചരിത്രപരമായ ഗുണഫലങ്ങൾക്ക് വിത്തുപാകുമെന്നും ദേശീയ അദ്ധ്യാപക വിദ്യാഭ്യാസ കൗൺസിൽ (നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ) സതേൺ റീജണൽ കൗൺസിൽ ചെയർമാൻ പ്രൊഫ: കരുൺ ഷൈൻ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ വികാസ കേന്ദ്രം കേരള ഘടകവും വൈക്കം ശ്രീ മഹാദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനും സംയുക്തമായി നടത്തിയ ദേശീയ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ശ്രീ മഹാദേവ ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഓണററി ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ വികസന കേന്ദ്രം കേരള ഘടകം ചെയർമാൻ പ്രൊഫ: ഇന്ദുചൂഡൻ മോഡറേറ്ററായിരുന്നു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ദേശീയ സമിതി അംഗം ജോബി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി . കേന്ദ്ര സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മോണിറ്ററിംഗ് കമ്മറ്റി അംഗം ഡോ: ഏ വിനോദ് കരുവാരക്കുണ്ട് വിദ്യാഭ്യാസ സമീപനരേഖ അവതരിപ്പിച്ചു. വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ: കെ.വി ദേവാനന്ദ് വിഷയാവതരണം നടത്തി. വിദ്യാഭ്യാസ വികാസ കേന്ദ്രം സംയോജകൻ രാജേഷ് പൊന്മല, എസ്.ജയകുമാർ, എൻ.ടി ബിന്ദു, സെറ്റിന.പി പൊന്നപ്പൻ ,വി.നിത്യ തുടങ്ങിയവർ പങ്കെടുത്തു.