പുതുപ്പള്ളി: വൈദ്യുതി ലൈനിലേയ്ക്ക് തെങ്ങ് കടപുഴകി വീണു. ഇന്നലെ വൈകുന്നേരം 5.45 ഓടെയുണ്ടായ കാറ്റിൽ പുതുപ്പള്ളി എരമല്ലൂർ റോഡിലാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന തെങ്ങാണ് റോഡിലേ വൈദ്യുതി ലൈനിലേയ്ക്ക് വീണത്. സമീപത്തെ വൈദ്യുതി പോസ്റ്റിനു കേടുപാട് സംഭവിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി പുനസ്ഥാപിക്കുന്നതിനും തെങ്ങ് മുറിച്ചുമാറ്റുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു.