കുമരകം: നവനസ്രത്ത് പള്ളിക്ക് സമീപത്തെ തോട്ടുകടവിൽ വള്ളത്തിൽ സൂക്ഷിച്ചിരുന്ന മത്സ്യ ബന്ധന വല മോഷണം പോയതായി പരാതി.കുമരകം എട്ടാം വാർഡിൽ (വായനശാല) കോട്ടാറ്റുചിറ സലിയുടെ വലയാണ് കഴിഞ്ഞ രാത്രിയിൽ കാണാതായത്. വള്ളത്തിൽ സൂക്ഷിച്ചിരുന്ന 45 കിലോയോളം വലയാണ് നഷ്ടമായിരിക്കുന്നത്. വല വള്ളത്തിൽതന്നെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് മൂടിക്കെട്ടി സൂക്ഷിച്ചിരിക്കുകയായിരുന്നു. വള്ളത്തിൽ ഘടിപ്പിച്ചിരുന്ന എൻജിൻ അഴിച്ചെടുക്കാനും ശ്രമം നടന്നിട്ടുണ്ട്. കുമരകം പൊലീസിൽ പരാതി നൽകി .