ചങ്ങനാശേരി: അഡ്വ. ജോബ് മൈക്കിളിലൂടെ ചരിത്ര വിജയത്തിലേക്കാണ് ചങ്ങനാശേരിയിൽ എൽ.ഡി.എഫ് നടന്നുകയറിയത്.
നാല് പതിറ്റാണ്ട് യു.ഡി.എഫിൽ ഭദ്രമായിരുന്ന ചങ്ങനാശേരി നിയോജകമണ്ഡലം ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് എൽ.ഡി.എഫ് പിടിച്ചെടുത്ത്.
കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ ജോബ് മൈക്കിൾ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് നാളുകൾക്ക് മുൻപേ സി.പി.എമ്മിന്റെ അനുമതിയോടെ മണ്ഡലത്തിൽ പ്രചരണരംഗത്ത് നിലയുറപ്പിച്ചിരുന്നു. ജോബ് മൈക്കിൾ യു.ഡി.എഫ് കോട്ടകളിൽ പോലും വലിയ രീതിയിൽ വോട്ട് സമാഹരണം നടത്തിയത് ചങ്ങനാശേരിയിൽ എൽ.ഡി.എഫ് വിജയത്തിൽ നിർണായകമായി.
കഴിഞ്ഞ 30 വർഷത്തിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള ജോബ് മൈക്കിൾ കോട്ടയം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായും കെ.എസ്.എഫ്.ഇ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു. യു.ഡി.എഫ് ടിക്കറ്റിൽ കേരള കോൺഗ്രസ് പ്രതിനിധിയായി മുമ്പ് തളിപ്പറമ്പിലും ജോബ് മൈക്കിൾ മത്സരിച്ചിട്ടുണ്ട്.