raja

മൂന്നാര്‍: തുടർച്ചയായ നാലാം തവണയും ദേവികുളം മണ്ഡലം ഇടതിനൊപ്പം ഉറച്ച് നിന്നു. എല്‍.ഡി.എഫിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി അഡ്വ. എ. രാജ 7843 വോട്ടിന് കൊണ്‍ഗ്രസിന്റെ ഡി. കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ച മണ്ഡലത്തിൽ ചുരുക്കം ചില റൗണ്ടുകളൊഴിച്ചാൽ ഒരിക്കൽ പോലും എ. രാജയുടെ വിജയത്തിന് വെല്ലുവിളി ഉയർത്താൻ യു.ഡി.എഫിനായില്ല. മൂന്നാം മുന്നണിയായി മണ്ഡലത്തിൽ മത്സരത്തിനിറങ്ങിയ എൻ.ഡി.എയ്ക്കും കാര്യമായ നേട്ടം കൊയ്യാൻ ഇത്തവണ കഴിഞ്ഞില്ല. ആദിവാസി മേഖലയും തോട്ടം മേഖലയും കാർഷിക മേഖലയും ചേർന്ന ദേവികുളം മണ്ഡലത്തെ ഇനിയുള്ള 5 വർഷക്കാലം എ രാജ നയിക്കും.