jayaraj-n

പൊന്‍കുന്നം: എല്‍.ഡി.എഫ് നിലപാടുകള്‍ക്കും മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് ഈ വിജയമെന്ന് കാഞ്ഞിരപ്പള്ളിയില്‍നിന്ന് വിജയിച്ച ഇടതുസ്ഥാനാര്‍ത്ഥി ഡോ.എന്‍.ജയരാജ്.

എല്‍.ഡി.എഫ് തുടര്‍ ഭരണം സത്യമായിരിക്കുന്നു. ജനങ്ങള്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ട്.വിജയത്തിനായി അഹോരാത്രം പണിയെടുത്ത ഇടത് നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ഇത് കൂട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ്. വളരെ സന്തോഷമുണ്ടെന്നും ഏവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നതായും ഡോ.എന്‍.ജയരാജ് പറഞ്ഞു.