ചങ്ങനാശേരി: നിയമസഭ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനുശേഷം അഡ്വ ജോബ് മൈക്കിൾ ചങ്ങനാശേരിയിലെ സമുദായ നേതാക്കളെ സന്ദർശിച്ചു. പാറേൽ സെന്റ് മേരീസ് പള്ളി, ചങ്ങനാശേരി അതിരൂപത ആസ്ഥാനം, പെരുന്ന എൻ.എസ്.എസ് ആസ്ഥാനം, പുതൂർപള്ളി, പഴയപള്ളി ജമാ അത്ത്, ചങ്ങനാശേരി എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് എന്നിവിടങ്ങളിലെത്തി സമുദായ നേതാക്കളെയും ഭാരവാഹികളെയും നേരിൽകണ്ട് നന്ദി അറിയിച്ചു.