വൈക്കം: ശതാബ്ദി പിന്നിട്ട മറവൻതുരുത്ത് ഗവ.യുപി സ്‌കൂളിലെ ചിത്രമതിൽ പൂർത്തിയായി. സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ടി.കെ.സുവർണന്റെ നേതൃത്വത്തിലാണ് സ്വകാര്യ വ്യക്തിയുടെ മതിലിൽ ചിത്രങ്ങൾ വരച്ചത്. ചിത്രമതിലിന്റെ രണ്ടാം ഘട്ടപൂർത്തികരണത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണിയടക്കമുള്ള ജനപ്രതിനിധികളും ചിത്രങ്ങൾ വരച്ചു.മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, പഞ്ചായത്ത് അംഗങ്ങളായ പോൾ തോമസ്, കെ.എസ്.ബിജുമോൻ, മല്ലിക, ബിന്ദു പ്രദീപ്,ബി.ഷിജു, കെ.എസ്.ബിജുമോൻ, അധ്യാപകരായ ആയാംകുടി പ്രവീൺ, ടി.ജി.ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ:
മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്‌കൂളിന് മുന്നിലെ ചിത്രമതിലിൽ ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി ചിത്രം വരയ്ക്കുന്നു.