kanchiyar

കട്ടപ്പന: കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ സ്വീകരിക്കാൻ ആളുകളുടെ വൻ തിരക്ക്. 100 പേർക്കുള്ള വാക്‌സിൻ എത്തിയതറിഞ്ഞ് 300ൽപ്പരം ആളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. വാക്‌സിൻ നൽകുമെന്നറിഞ്ഞ് ഇന്നലെ രാവിലെ 6 മുതൽ ആളുകൾ കുതിച്ചെത്തി. ഒൻപതോടെ ഉദ്യോഗസ്ഥർ ടോക്കൺ നൽകാൻ എത്തിയപ്പോൾ ക്യുവിൽ 300ലധികം പേർ ഉണ്ടായിരുന്നു. എന്നാൽ വാക്‌സിൻ 100 പേർക്ക് മാത്രമാണെന്ന് അറിഞ്ഞതോടെ ആളുകൾ തിക്കിത്തിരക്കി. സാമൂഹ്യ അകലം പാലിക്കാനോ പിരിഞ്ഞു പോകാനോ തയാറാകാതെ വന്നതോടെ പൊലീസ് സ്ഥലത്തെത്തി ആളുകളെ നിയന്ത്രിക്കുകയായിരുന്നു. 100 പേർക്ക് മാത്രമാണ് വാക്‌സിൻ നൽകിയത്.