കട്ടപ്പന: വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്താൻ ശ്രമിച്ച ഒരു കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. വണ്ടൻമേട് ആമയാർ സ്വാമി കോളനിയിൽ കലേ സെൽവ(30) മാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നർക്കോട്ടിക് സെല്ലും വണ്ടൻമേട് പൊലീസും ചേർന്നാണ് ഇന്നലെ വൈകിട്ട് പരിശോധന നടത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരായ മഹേശൻ, ജോഷി, അനൂപ്, ടോം, വണ്ടൻമേട് സി.ഐ. വി.എസ്. നവാസ്, എസ്.ഐമാരായ മുരളി, പി.ജി. വേണുഗോപാൽ, ഡിജു, സി.പി.ഒമാരായ ജോസഫ്, ബിനീഷ്, സുമേഷ് എന്നിവരാണ് പരിശോധന നടത്തിയത്.