അടിമാലി: ആദിവാസി മേഖലയായ ചൂരക്കട്ടൻ കുടിയിലെ വനമേഖലയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ചൂരക്കട്ടൻ കുടിയിൽ സുബ്രഹ്മണ്യൻ (52) ഭാര്യ സുമതി (49) എന്നിവരാണ് മരിച്ചത്. അടിമാലി ഗ്രാമ പഞ്ചായത്ത് മുൻ അംഗം ബാബു ഉലകൻ (56) ഭാര്യ ഓമന (51) എന്നിവർക്കാണ് പരിക്കേറ്റത്. ചൂരക്കട്ടൻ കുടി മേഖലയിൽ കൊവിഡ് വ്യാപനം കൂടിയതിനാൽ മുത്തൻ മുടി വനമേഖലയിൽ താമസിക്കാൻ പോയവർക്കാണ് ഇടിമിന്നലേറ്റത്. വൈകിട്ട് ഏഴ് മണിയോടെ കനത്തെ മഴയെ തുടർന്നുണ്ടായ ഇടിമിന്നിലാണ് അപകടം ഉണ്ടായത്.