അടിമാലി : വനവിഭവങ്ങൾ ശേഖരിക്കാൻ പാേയ ആദിവാസി സംഘത്തിലെ ദമ്പതികൾ ഇടിമിലേറ്റ് മരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. അടിമാലി ചൂരക്കട്ടൻ ആദിവാസി കാേളനിയിൽ സുബ്രമണ്യൻ (55) ഭാര്യ സുമിത (48) എന്നിവരാണ് മരിച്ചത്. ഇതേ കാേളനി യിൽ താമസക്കാരനും മുൻ അടിമാലി പഞ്ചായത്ത് അംഗവുമായ ബാബു ഉലകൻ (52), ഭാര്യ ഓമന (44) എന്നിവർക്കാണ് പരിക്കേറ്റത്.ഈ കാേളനിയിൽ നിന്നും അഞ്ച് കിലാേമീറ്റർ ഉൾ വനത്തിൽ നിന്നും വരിക്കിൻ കായ ശേഖരിക്കാൻ പാേയതായിരുന്നു ഇവർ.വൈകുന്നേരം നാല് മണിയാേടെ മഴ ശക്തമായതാേടെ ഇവർ വനത്തിൽ കുടുങ്ങി.ശക്തമായ മഴയും കാറ്റും ഉണ്ടായതാേടാെപ്പം ഉണ്ടായ മിന്നലിൽ ഇരുവരും മരിച്ചു.ഇതിന് ശേഷം ബാബു ഉലകൻ പുറത്തെത്തി വിവരം പറഞ്ഞതാേടെ സംഭവം പുറത്തറിഞ്ഞത്.മൃത ദേഹങ്ങൾ വനത്തിൽ നിന്നും പുറത്ത് കാെണ്ടുവരാനുള്ള ശ്രമം പുരാേഗ മിക്കുകയാണ്. അടിമാലി പാെലീസ് ,ഫയർ ഫാേഴ്‌സ്, നാട്ടുകാർ ഉൾപ്പെടെയാണ് വനത്തിലേക്ക് പാേയത്.