അടിമാലി: വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 300 ലിറ്റർ കോടയുമായി രണ്ട് പേർ പിടിയിൽ . കൊന്നത്തടി ചിന്നാർ നിരപ്പ് തറക്കുന്നേൽ ബിബി (44), തടത്തിൽ രാജൻ (46) അടിമാലി എൻ. ഇ. എസ് ഓഫീസിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്ത് . ഇന്നലെ ചിന്നാർ നിരപ്പിലുള്ള ബിബിയുടെ വീടിന്റെ അടുക്കളയിൽ നിന്നുമാണ് 300 ലിറ്റർ കോട പിടിച്ചെടുത്തത്. മറ്റൊരു പ്രതി മേമടത്തിൽ റോബിൻ ബേബി ഓടി രക്ഷപ്പെട്ടു. പ്രതികളെ കോടതിയിൽ ഹാജരാക്കി.