zone

കോട്ടയം: ജില്ലയില്‍ 46 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. 17 വാര്‍ഡുകള്‍ ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 903 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ഈ മേഖലകളിലും നിരോധനാജ്ഞ നിലവിലുള്ള സ്ഥലങ്ങളിലും അധിക നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും. നാലു പഞ്ചായത്തുകളിലും 37 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലുമാണ് 144നൊപ്പം അധിക നിയന്ത്രണങ്ങളുമുള്ളത്.

പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

വൈക്കം - 15 , കല്ലറ- 4,7, 11, 12, 13, കരൂര്‍ - 4,6,8, 10, 12, വിജയപുരം - 15, പാമ്പാടി - 10 , ഭരണങ്ങാനം -10, ചെമ്പ് -1,8,9,13, അയ്മനം -15, 18, കടപ്ലാമറ്റം - 1,7, 9, മണിമല - 1, 2,7,10, 12 , പൂഞ്ഞാര്‍ -8, 9, 11, വെള്ളാവൂര്‍ - 1,5,7,8, 11, 12, 13, തിരുവാര്‍പ്പ് - 2,9,10,14, 15, 18, തൃക്കൊടിത്താനം - 2, 6, 18, ഒഴിവാക്കിയ വാര്‍ഡുകള്‍ : കല്ലറ- 1, മുണ്ടക്കയം - 1,3, 6, 11, 12, 13, 14, 16, 19, 20, 21, പുതുപ്പള്ളി - 6, പൂഞ്ഞാര്‍ - 1, ആര്‍പ്പൂക്കര - 15, തിരുവാര്‍പ്പ് -16, കിടങ്ങൂര്‍ - 5,