congress-candidates

കോട്ടയം: കോൺ ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ. സി ജോസഫ് രംഗത്തെത്തി. താഴേതലം മുതൽ നേതൃതലം വരെ അഴിച്ചുപണി വേണം. കെപിസിസി അദ്ധ്യക്ഷനെ മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് പാഠം ഉൾക്കൊണ്ടില്ല.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുണ്ടായത് മികച്ച പ്രതിപക്ഷമാണ്. ഫലപ്രദമായി ആരോപണങ്ങൾ സ്ഥാപിച്ച് ഗവൺമെന്റിനെ പ്രതിക്കൂട്ടിലാക്കാൻ സാധിച്ചു. പരാജയകാരണം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. കോൺഗ്രസ് ഫിനിക്‌സ് പക്ഷിയാണ്. ചാരത്തിൽ നിന്ന് ഉയിർത്തെണീക്കുമെന്നും കെ സി ജോസഫ് പ്രതീക്ഷ പ്രകടിപ്പിച്ചു.

.