ഭരണങ്ങാനം : കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്ക് ലാപ്പ്‌ടോപ്പുകൾ വിതരണം ചെയ്തു. മീനച്ചിൽ, കരൂർ, ഭരണങ്ങാനം, കടനാട് പഞ്ചായത്തുകളിലെ 15 കുട്ടികൾക്കാണ് ലാപ്പ്‌ടോപ്പുകൾ നൽകുന്നത്. വിതരണോദ്ഘാടനം വിളക്കുമാടം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ജോബി സെബാസ്റ്റ്യൻ , ഹെഡ് മാസ്റ്റർ ഷാജി മോൻ എം.റ്റി, പഞ്ചായത്ത് മെമ്പർ സോജൻ തൊടുക, സ്റ്റാഫ് സെകട്ടറി ബിനോയി ടോം, പി.ടി.എ പ്രസിഡന്റ് ജോജി കുന്നത്തുപുരയിടം, സണ്ണി ജോസ്, ജോസൻ ജോയി, അനീഷ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾക്ക് ലാപ്പ്‌ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ നിർവഹിക്കുന്നു.