പാലാ: പാലായിലെ ആദ്യകാല വ്യാപാരി മുരിക്കുമ്പുഴ പുളിക്കക്കണ്ടത്തിൽ സുകുമാരൻനായർ (81) നിര്യാതനായി. പാലാ മീനച്ചിൽ മാർക്കറ്റിംഗ് സഹകരണസംഘത്തിൽ ദീർഘകാലം ഭരണ സമിതിയംഗവും വൈസ് പ്രസിഡന്റുമായിരുന്നു. ആണ്ടൂർ സ്പിന്നിംഗ് മിൽ ഭരണസമിതിയംഗവുമായിരുന്നു. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ബിജു പുളിക്കകണ്ടം, അഡ്വ. ബിനു പുളിക്കകണ്ടം (പാലാ നഗരസഭാ കൗൺസിലർ). മരുമക്കൾ: സിബിൾ, ക്ഷേമ. സംസ്‌ക്കാരം നടത്തി.