കട്ടപ്പന: കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഫേസ്ബുക്കിൽ പരാമർശം നടത്തിയ ഹൈബി ഈഡനെ തിരുത്തി ഇ.എം. ആഗസ്തി. ''ഉറങ്ങാത്ത പ്രസിഡന്റാണ് മുല്ലപ്പള്ളി രാമചന്ദ്രൻ'' എന്നാണ് അദ്ദേഹത്തിന്റെ ചിത്രത്തോടൊപ്പം ആഗസ്തി ഫേസ്ബുക്കിൽ കുറിച്ചത്. 'നമുക്ക് എന്തിനാണ് ഉറങ്ങുന്ന പ്രസിഡന്റ്'' എന്നായിരുന്നു ഹൈബി ഈഡന്റെ പരാമർശം. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് മുല്ലപ്പള്ളിയെ അനുകൂലിച്ച് ആഗസ്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.