കട്ടപ്പന: മിനി ലോക്ക് ഡൗൺ ആരംഭിതോടെ പൊലീസ് പരിശോധന കർശനമാക്കി. ഇന്നലെ കട്ടപ്പന സബ് ഡിവിഷൻ പരിധിയിൽ അനാവശ്യമായി പുറത്തിറക്കിയ 15 വാഹനങ്ങൾ പിടിച്ചെടുത്തു. ഉടമകൾക്കെതിരെ കേസെടുത്തു. മുഖാവരണം ധരിക്കാത്തതിന് 125 കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 100 കേസുകളും രജിസ്റ്റർ ചെയ്തു. 577 പേരെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു.