kidnapp

കാഞ്ഞിരപ്പള്ളി: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ലിയാഖത്ത് (20) ആണ് പൊൻകുന്നം കോടതിയിൽ കീഴടങ്ങിയത്. നഗരത്തിലെ കോഴിക്കടകളിൽനിന്ന് പണം പിരിക്കുന്ന തമിഴ്നാട് സ്വദേശിയായ മണികണ്ഠനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയി പണം കവർന്ന ശേഷം വഴിയരുകിൽ ഇറക്കി വിട്ടത്.സംഭവത്തിൽ ആനക്കല്ല് പുതുപറമ്പിൽ ഫാസിൽ (35), പാറക്കടവ് സ്വദേശി അസിം സലാം (27), കരോട്ടു പറമ്പിൽ ഷിജാസ് (24) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.