തിരുവാർപ്പ് : ടി.കെ.മാധവൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ടി.കെ.മാധവൻ ചരമ വാർഷികാചരണത്തിന്റെ ഭാഗമായി അനുസ്മരണ യോഗവും ചരിത്രസെമിനാറും നടത്തി. ഓൺലൈനായി നടത്തിയ സെമിനാറിൽ ഡോ. അജയ് ശേഖർ (സംസ്‌കൃത സർവകലാശാല കാലടി), ഡോ. അഞ്ചയിൽ രഘു (കേരള യൂണിവേഴ്‌സിറ്റി) ടി.കെയുടെ ചെറുമകൻ എൻ.ഗംഗാധരൻ, സജീഷ് മണലേൽ, എം.ആർ. നടരാജൻ (മേരിമാതാ കോളേജ് തേനി), എം.ആർ.പ്രദീപ് കുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ട്രസ്റ്റ് പ്രസിഡന്റ് എ.എം.ബൈജു അദ്ധ്യക്ഷത വഹിച്ചു. ഇ.വി.പ്രകാശ്, എം.എൻ.ശരത്ചന്ദ്രൻ, വി.എൻ.ഉണ്ണി, സാജൻ.സി കരുണാകരൻ എന്നിവർ പ്രസംഗിച്ചു. കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന് ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനം ആരംഭിച്ചു. ഫോൺ : 9497790257,8590892704.