ചങ്ങനാശേരി : ബംഗാളിൽ നടക്കുന്ന അക്രമ പരമ്പരകളിൽ പ്രതിഷേധിച്ച് ബി.ജെ.പി തൃക്കൊടിത്താനം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. കുന്നും പുറം ജംഗഷനിൽ നടന്ന സമരത്തിൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി ജി.രനീഷ് , ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.ആർ.ഗോപാലകൃഷ്ണൻ, പഞ്ചായത്ത് മെമ്പർ മനോജ് പാലമൂട്ടിൽ എന്നിവർ പങ്കെടുത്തു.