kobshobana

കോട്ടയം: ഡൽഹിയിൽ കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു. പാമ്പാടി പൊത്തൻപുറം കുളത്തുങ്കൽ സലിയുടെ ഭാര്യ ശോഭന (56) ആണ് മരിച്ചത്. ഡൽഹി ജി.ബി. പന്ദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18 നായിരുന്നു കൊവിഡ് പോസിറ്റീവായത്. ദിൽഷാദ് ഗാർഡനിൽ മകളോടൊപ്പം താമസിച്ചു വരികയായിരുന്നു. ഇത്തിത്താനം മൈലമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ദിവ്യ (നഴ്‌സ്, റോയൽ ഹോസ്പിറ്റൽ, മസ്‌ക്കറ്റ് ),​ വിദ്യ (നഴ്‌സ്,ജി.ബി പന്ദ് ആശുപത്രി ഡൽഹി). മരുമക്കൾ: ശ്രീജേഷ് (തിരുവഞ്ചൂർ),​ സുധീഷ് (തൊടുപുഴ). സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പൊത്തൻപുറത്തെ വീട്ടുവളപ്പിൽ.