പാലാ : സഫലം 55 പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ ലോകനൃത്ത ദിനം ഓൺലൈനിൽ ആഘോഷിച്ചു. സുജാത സത്യൻ നൃത്ത ദിന പ്രഭാഷണം നടത്തി. പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി.എം.അബ്ദുള്ള ഖാൻ, സുഷമ രവീന്ദ്രൻ, പി.എസ്.മധുസൂദനൻ, സി.കെ.സുകുമാരി, ലീല കൃഷ്ണൻകുട്ടി, ഉഷാ ശശിധരൻ, രമണിക്കുട്ടി, പത്മകുമാരി എന്നിവർ പ്രസംഗിച്ചു.കുമാരി കൃഷ്ണ പ്രിയ,കുമാരി സ്വാതി എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.