mani-c-kappan

പാലാ: മുംബയ് സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമാണെന്നും എൻ.സി.കെ പ്രസിഡന്റും നിയുക്ത പാലാ എം.എൽ. എയുമായ മാണി സി. കാപ്പൻ പറഞ്ഞു.

സ്വകാര്യ ആവശ്യത്തിനാണ് മുംബയിൽ പോയത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് ചെന്നിത്തലയെ ധരിപ്പിച്ചിരുന്നു. ശസ്ത്രകിയ കഴിഞ്ഞ് വിശ്രമിക്കുന്ന എൻ.സി.പി ദേശീയ അദ്ധ്യക്ഷൻ ശരത്പവാറിനെ കാണാൻ ശ്രമിച്ചിരുന്നു. അണുബാധ ഉണ്ടാകാനിടയുള്ളതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സന്ദർശനം ഒഴിവാക്കി. പകരം ഫോണിൽ സംസാരിച്ചു. പുത്രി സുപ്രിയ സുലേയെ കണ്ട് ആരോഗ്യസ്ഥിതി ആരായുകയും ചെയ്തു ആ അവസരത്തിൽ എടുത്ത ഫോട്ടോ അവർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് തെറ്റായ വാർത്ത പരത്തിയത്. പ്രഫുൽ പട്ടേലിനെയും സന്ദർശിച്ചിരുന്നു. യു ഡി എഫ് നയപരിപാടികൾക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.