nilavu-padhadhi

കുറിച്ചി : ഊർജ്ജ സംരക്ഷണവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച നിലാവ് പദ്ധതിയ്ക്ക് കുറിച്ചി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയിൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും എല്ലാ തെരുവുകളിലും കൂടുതൽ വെളിച്ചമുള്ള എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുമ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഓവർസിയർ സിബി ലൈറ്റുകൾ ഏറ്റുവാങ്ങി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പ്രീതാകുമാരി, അഭിജിത്ത് മോഹൻ, സുമ എബി, പഞ്ചായത്തംഗങ്ങളായ കെ. ആർ ഷാജി, ബിജു എസ്. മേനോൻ, ഷീന ടീച്ചർ, സ്മിത ബൈജു, കൊച്ചുറാണി ജോസഫ് എന്നിവർ പങ്കെടുത്തു.