കുമരകം: കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്തോടെ പടിഞ്ഞാറൻ മേഖലയിലെ മീൻ വിൽപ്പന പ്രതിസന്ധിയിലായി. ആവശ്യക്കാർ കുറഞ്ഞതോടെ കച്ചവടക്കാർ മീൻ വില കുറച്ചു തുടങ്ങി. കോട്ടയം വെസ്റ്റ് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ വിൽപ്പനശാലകളിലും ഇന്നലെ മുതൽ കരിമീന്‍ വില കുറച്ചു. തൂക്കം അനുസരിച്ച് വില്പന നടത്തുന്ന നാല് വിഭാഗങ്ങളുടേയും വിലയാണ് ഗണ്യമായി കുറച്ചത്. ഹോട്ടലുകളിലെയും ഷാപ്പുകളിലെയും കച്ചവടം നിലച്ചതോടെ കരിമീന്‍ വിൽപ്പന കുറഞ്ഞു. മറ്റു പ്രദേശങ്ങളിൽ നിന്ന് നിരവധിയാളുകൾ മീൻ വാങ്ങാൻ കുമരകത്ത് എത്തുമായിരുന്നു. നിയന്ത്രണങ്ങൾ കർക്കശമാക്കിയതോടെ അതു നിലച്ചു. ഇതോടെ വില കുറക്കാതെ മറ്റ് മാർഗ്ഗമില്ലാതായി.
പുതുക്കിയ വില
കോട്ടയം വെസ്റ്റ് ഉൾനാടൻ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ വിൽപ്പന കേന്ദ്രങ്ങളിൽ ഒരുകിലോഗ്രാമിന്റെ പുതുക്കിയ വിലയും ബ്രാക്കറ്റിൽ പഴയ വിലയും:
എ പ്ലസ് - 420 (470), എ - 350 (400), ബി. - 280 (320), സി. - 220 (250). വേമ്പനാട്ടു കായലിൽ നിന്ന് മത്സ്യതൊഴിലാളികൾ പിടിക്കുന്ന മീനുകൾ മാത്രം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംഘമായതിനാൽ ഉപഭോക്താതാക്കൾക്ക് ഗുണനിലവാരം ഉള്ളവ ഇവിടെ നിന്നു ലഭിക്കും കൂടുതൽ വിവരങ്ങൾക്ക്. ചൂളപ്പടി ബൂത്ത് - 7356651852. മാർക്കറ്റ് ബൂത്ത് - 7356661822.