homeopathic

കോട്ടയം : മുഴുവൻ പഞ്ചായത്തുകളിലും രണ്ടാംഘട്ട ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി തുടക്കം കുറിച്ചു. മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ഹോമിയോ ആശുപത്രികളുടെയും ആശാ വർക്കർമാരുടെയും, അംഗൻവാടി പ്രവർത്തകരുടെയും സഹകരണത്തോടുകൂടി ജില്ലയിലെ ഓരോ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. എസ്. ശരത്ത്, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. എസ്. പുഷ്‌പമണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്ത്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെസ്സി ഷാജൻ തുടങ്ങിയവർ സംബന്ധിച്ചു.