ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം മാന്തുരുത്തി ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും 11,12,13 തീയതികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. 11 ന് രാവിലെ 5ന് ഗുരുപൂജ, ഗണപതിഹോമം, മഹാസുദർശനഹോമം, ഭഗവതിസേവ. 7ന് ശാഖാ പ്രസിഡന്റ് പി.വിജയകുമാർ പതാക ഉയർത്തും. വൈകിട്ട് ലളിതാസഹസ്രനാമാർച്ചന, 4 ന് വിഗ്രഹ രഥഘോഷയാത്ര. 7.30ന് ഭജൻസ്, തുടർന്ന് ശാഖാപരിധിയിലുള്ള കലാപ്രതിഭകളെ ആദരിക്കും. 12 ന് രാവിലെ 5 ന് ഗുരുപൂജ, 12.10നും 12.30നും മദ്ധ്യേ താഴികക്കുടപ്രതിഷ്ഠ, ഉച്ചയ്ക്ക് 2 ന് ലളിതാസഹസ്രനാമാർച്ചന, 6 ന് ബിംബ പരിഗ്രഹം, ശുദ്ധിക്രിയ, 7ന് ക്വിസ് മത്സര കുട്ടികൾക്ക് സമ്മാനദാനം, 8 ന് കുട്ടികളുടെ കലാപരിപാടികൾ. 13 ന് രാവിലെ 6ന് ഗുരുപൂജ, ഗണപതിഹോമം, പ്രസാദപ്രതിഷ്ഠ, 12.40നും 1.50നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രിയുടെ മുഖ്യാകാർമ്മികത്വത്തിൽ പ്രതിഷ്ഠ. 3ന് പ്രതിഷ്ഠാദിനസമ്മേളനം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷതവഹിക്കും. ഡോ.എൻ.ജയരാജ് എം.എൽ.എ മുഖ്യപ്രസംഗം നടത്തും. വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ നിർവഹിക്കും. സംഘടനാ സന്ദേശം യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് നൽകും. കറുകച്ചാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാ കിരൺ, ഫാ.തോമസ് പ്ലാപ്പറമ്പിൽ, ഗിരിജാ വല്ലഭ കുറുപ്പ്, ശോഭാ ജയചന്ദ്രൻ, അനിൽ കണ്ണാടി, ബിജുകുമാർ, ലതാ ഷാജൻ, അന്നമ്മ വർഗീസ്, ഷാജി കൃഷ്ണൻ, ജനാർദ്ദനൻ, റ്റി.ആർ അജി, ലിജു, രവീന്ദ്രൻ, അമ്മിണി പുതുവേലിൽ, അർജുൻ പാലൂർ, അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ടി.എൻ.നാരായണൻ ആമുഖം അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് വിജയകുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് അനിൽകുമാർ നന്ദിയും പറയും.