അടിമാലി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കേരളകോൺഗ്രസ് നേതാവ് മരിച്ചു. കുഞ്ചിത്തണ്ണി പരവരാകത്ത് സാബു (55) ആണ് മരിച്ചത്. സംസ്‌കാരം നടത്തി. ഒരാഴ്ചയായി കോതമംഗലം ധർമഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു .കേരളകോൺഗ്രസ് (ജോസഫ്) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു. വൈ.എം.സി.എ മുൻ പബ്ലിക് റിലേഷൻ ബോർഡ് ചെയർമാനും കുഞ്ചിത്തണ്ണി വൈ.എം.സി.എ പ്രസിഡന്റുമായിരുന്നു.
. മുനിയറ പോണാട്ടു കുടുംബംഗാമായ റ്റിസിയാണ് ഭാര്യ. മക്കൾ: അശ്വതി (ഷാർജ), അരുൺ (കെ.ടി.ഡി.സി മൂന്നാർ). മരുമകൻ:നിന്റോ (ഷാർജ).