കുമരകം : കൊവിഡ് വ്യാപനത്തെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ കുമരകം - മുഹമ്മ ബോട്ട് സർവീസുകൾ വെട്ടിക്കുറച്ചു. കുമരകത്ത് നിന്നും പുറപ്പെടുന്ന 11.00, 11.45, 2.00, 2.45, 4.30 മുഹമ്മയിൽ നിന്നുള്ള 11.00, 11.45, 2.00, 3.00, 4.30 എന്നീ സർവീസുകളാണ് വേണ്ടെന്ന് വച്ചത്.