ചങ്ങനാശേരി : കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാടപ്പളളി കാർമൽ യു. സി സ്‌കൂളിൽ സി.എഫ്.എൽ.ടി.സി യുടെ പ്രവർത്തനം ശനിയാഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായി നിയുക്ത എം.എൽ.എ അഡ്വ.ജോബ് മൈക്കിളിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും, ജീവനക്കാരുടെയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുഴുവൻ സമയവും ഉണ്ടാവുമെന്നും ജോബ് മൈക്കിൾ പറഞ്ഞു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുനിതാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. 100 കിടക്കകളാണ് ക്രമീകരിക്കുന്നത്. മാലിന്യ നിർമ്മാർജ്ജനം, മരുന്നുകളുടെ ലഭ്യത , രണ്ട് ഡോക്ടർമാർ, നാല് നഴ്‌സുമാർ, ക്ലീനിംംഗ് - സെക്യൂരിറ്റി ജീവനക്കാർ എന്നിവരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്.