പുതുപ്പള്ളി : ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നടത്തുന്ന അക്രമത്തിനെതിരെ ബി.ജെ.പി രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി പുതുപ്പള്ളി മണ്ഡലത്തിലെ അകലക്കുന്നത്ത് നടത്തിയ ധർണ സംസ്ഥാന സമിതി അംഗം എൻ.ഹരി ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ജു പ്രദീപ്, സെക്രട്ടറി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി കണ്ണൻ, വൈസ് പ്രസിഡന്റ് രതീഷ്, ബൂത്ത് പ്രസിഡന്റ് പ്രദീപ് എന്നിവർ പങ്കെടുത്തു.