കോട്ടയം : നഗരസഭയിലെ പരമ്പരാഗത തെരുവുവിളക്കുകൾ മാറ്റി എൽ.ഇ.‌ഡി ബൾബുകൾ സ്ഥാപിക്കുന്ന പദ്ധതിയായ നിലാവ് നഗരസഭ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്‌തു. നാഗമ്പടത്തെ ഇലക്‌ട്രിക് പോസ്റ്റിൽ എൽ.ഇ.ഡി ബൾബുകൾ സ്ഥാപിച്ചു. 13000 തെരുവുവിളക്കുകൾ എൽ.ഇ.ഡി ആക്കുന്നതിനും, 2000 ബൾബുകൾ കൂടുതലായി സ്ഥാപിക്കുന്നതിനുമാണ് ആലോചന. നഗരസഭ വൈസ് ചെയർമാൻ ബി.ഗോപകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിന്ദു സന്തോഷ്‌കുമാർ, എൻ.എൻ വിനോദ്, ഡോ.പി.ആർ സോന, കെ.ശങ്കരൻ, നഗരസഭ അംഗങ്ങളായ എം.പി സന്തോഷ്‌കുമാർ, സിൻസി പാറേൽ, നഗരസഭ സെക്രട്ടറി എസ്.ബിജു, കെ.എസ്.ഇ.ബി അസി.എക്‌സിക്യുട്ടീവ് എൻജിനിയർ കുര്യൻ സെബാസ്റ്റ്യൻ, അസി.എൻജിനിയർമാരായ കുഞ്ഞൻ ഇട്ടി, ജിജോ സി.ചാക്കോ എന്നിവർ പ്രസംഗിച്ചു.‌