അടിമാലി. അടിമാലി താലൂക്ക് ആശുപത്രിയിലെ കൊവിഡ് പരിശോധനാകേന്ദ്രം കൊവിഡ് വ്യാപന കേന്ദ്രമായി മാറുന്നു.മാസ്‌ക് ധരിക്കാൻ കഴിയാത്ത മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞുഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കൊവിഡ് പരിശോധനയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ കാത്ത് നിൽക്കുന്നത്. സാമൂഹ്യ അകലം പാലിക്കാൻ കഴിയാത്ത തരത്തിൽ കൂട്ടമായി ആളുകൾ നിൽക്കുന്നത് സ്ഥിരം കാഴ്ച്ചയാണ്.
താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ വരാന്തയിൽ ആണ് ആശുപത്രി അധികൃതർ കൊവിഡ് പരിശോധനയ്ക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. മഴയത്തും വെയിലത്തും കേറി നിൽക്കാൻ പോലും സൗകര്യമില്ല. അതിനാൽ അടിമാലി ടൗണിൽ സൗകര്യമുള്ള ഗവൺമെന്റ് സ്‌കൂൾ , വിവേകാനന്ദ സ്‌കൂൾ , പഞ്ചായത്ത് ടൗൺഹാൾ എന്നീ സ്ഥലങ്ങളിലേതെങ്കിലും ഒരു സ്ഥലത്തേയ്ക്ക് മാറ്റി പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെത്തെ തിരക്ക് കാരണം സ്വകാര്യ ലാബുകളിലാണ് ഇപ്പോൾ സാധാരണക്കാർ വരെ കൊവിഡ് പരിശോധനക്കായി ആശ്രയിക്കുന്നത്.
ഇവിടെത്തെ പോരായ്മകൾ പരിഹരിച്ച് സൗകര്യപ്രധമായമറ്റൊരു സ്ഥലത്തേക്ക് കൊവിഡ് പരിശോധന മാറ്റുന്നതിന് ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ബ്ളോക്ക് പഞ്ചായത്തും മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്.